സേര്‍ച്ചില്‍ ഒബാമയെയും തോല്‍പിച്ച് ലോകകപ്പ്
വാഷിംഗ്‌ടണ്‍: ദക്ഷിണാഫ്രിക്കയിലെ വുവുസേല ആരവങ്ങള്‍ക്കിടയില്‍ ലോകകപ്പിന് മറ്റൊരു റെക്കോര്‍ഡ് കൂടി. ഇന്റര്‍നെറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്നത് ഫിഫ ലോകകപ്പ് 2010 ആയി മാറിയിരിക്കുന്നു. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ബരാക് ഒബാമയെ നെറ്റില്‍ തിരഞ്ഞതായിരുന്നു ഇതുവരെയുളള റെക്കോര്‍ഡ്. ഒബാമയെ ചുരുങ്ങിയ ദിവസംകൊണ്ടാണ് ജബുലാനിയും വുവുസേലയുമൊക്കെ മറികടന്നിരിക്കുന്നത്.
ആഗോളവ്യാപകമായി ലോകകപ്പോ അതിനോടനുബന്ധിച്ച വാക്കുകളോ ആണ് സെര്‍ച്ചിംഗില്‍ ഇപ്പോള്‍ മുന്നിലുളളത്. ഒരുമിനിട്ടില്‍ 12 ദശലക്ഷം ആളുകളാണ് ലോകകപ്പ് സെര്‍ച്ച് ചെയ്യുന്നത്. ഒബാമയെ മിനിട്ടില്‍ 9.5 ദശലക്ഷം ആളുകളാണ് നെറ്റില്‍ തിരഞ്ഞത്. ട്വിറ്ററിലും ട്വീറ്റിംഗ് വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. സാധാരണ സെക്കന്‍ഡില്‍ 750 ട്വീറ്റുകളാണ് ഉണ്ടാവാറുളളത്. ലോകകപ്പായതോടെ ഇത് 2,940 ആയി ഉയര്‍ന്നിരിക്കുന്നു.
ബ്രസീല്‍ ഉത്തരകൊറിയക്കെതിരെ ആദ്യഗോള്‍ നേടിയപ്പോഴാണ് നെറ്റില്‍ ഏറ്റവുമധികം ലോകകപ്പ് സെര്‍ച്ച് വന്ന സമയം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ