2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

മുട്ടയല്ല കോഴി തന്നെ ആദ്യം!!!!!!!


ലണ്ടന്‍: മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത്? സംശയിക്കേണ്ട കോഴി തന്നെയാണ് ആദ്യമുണ്ടായതെന്ന് ശാസ്ത്രജ്ഞര്‍. തലമുറകളെ കുഴക്കിയ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നത് ഷെഫീല്‍ഡ്, വാര്‍വിക് സര്‍വകലാശാലകളിലെ ശാസ്ത്ര സംഘമാണ്.കോഴി മുട്ടത്തോടില്‍ നിന്നാണ് ഇത് സംബന്ധിച്ച് ഇവര്‍ക്ക് തെളിവുകള്‍ ലഭിച്ചതത്രേ. മുട്ടത്തോടിന്റെ സൃഷ്ടിയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ് ഓവോക്ലെയ്ഡിന്‍ (ഒസി-17) എന്ന പ്രോട്ടീന്‍. ഇതാകാട്ടെ പിടക്കോഴിയുടെ അണ്ഡകോശത്തിലാണ് കാണപ്പെടുന്നത്. അപ്പോള്‍ പിന്നെ മുട്ടയുടെ അവകാശി പിടക്കോഴിയല്ലേ. ശാസ്ത്രജ്ഞന്‍മാരുടെ കണ്ടുപിടുത്തം ഇതാണ്. ഹെക്ടര്‍ എന്ന നൂതന കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണു ശാസ്ത്രസംഘം ഈ കണ്ടുപിടിത്തം നടത്തിയത്.മുട്ടയെ വെട്ടിച്ച് കോഴി തന്നെ വിജയിച്ചെങ്കിലും ഇപ്പോഴും ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു, ആദ്യത്തെ മുട്ടയിട്ട പിടക്കോഴി എങ്ങനെയുണ്ടായി? അതിനവര്‍ ഉത്തരം പറയുന്നില്ല!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ